കൊ​ച്ചി: ജാ​ന​കി വേ​ര്‍​സ​സ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള സി​നി​മ​യി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഇ​ട​പെ​ട​ലി​ല്‍ വ്യ​ക്ത​ത തേ​ടി നി​ര്‍​മാ​താ​ക്ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

പേ​രു​മാ​റ്റം നി​ര്‍​ദേ​ശി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് എ​ന്ന​തി​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ല​വി​ല്‍ പേ​രു​മാ​റ്റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​രാ​യ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച മും​ബൈ​യി​ല്‍ ചേ​രു​ന്ന റി​വ്യൂ ക​മ്മി​റ്റി ചി​ത്രം കാ​ണും. ശേ​ഷം അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.