താമരശേരിയിൽ പ്ലസ് ടു വിദ്യാർഥി മരിച്ച നിലയിൽ
Wednesday, June 25, 2025 7:53 AM IST
കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി സ്വദേശി ഷംനാദ്(17) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ഷംനാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.