ശത്രുവിന് തക്കതായ ശിക്ഷ നൽകി; യുദ്ധം അവസാനിച്ചെന്ന് ഇറാൻ
Wednesday, June 25, 2025 6:17 AM IST
ടെഹ്റാൻ: യുദ്ധം അവസാനിച്ചെന്ന് ഇറാൻ. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്.
ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിര്‍ത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തലമുറകളോളം നിലനിൽക്കുന്ന ചരിത്രവിജയം ഇസ്രായേൽ നേടിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
എന്നാൽ, ഹമാസിനെ പരാജയപ്പെടുത്തണമെന്നും ഗാസയിലെ എല്ലാ ബന്ദികളെയും തിരിച്ചുകൊണ്ടുവരണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മികച്ച ഒരു സുഹൃത്ത് ഇസ്രായേലിന് വൈറ്റ് ഹൗസിൽ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.