ഇസ്രേലി സേനയുടെ വെടിവയ്പിൽ ഗാസയിൽ 44 പേർ കൊല്ലപ്പെട്ടു
Wednesday, June 25, 2025 3:07 AM IST
ഗാസ: മധ്യ ഗാസയിൽ സഹായമെത്തിക്കുന്ന ട്രക്കുകൾക്കായി കാത്തുനിന്നവർക്ക് നേരേ ഇസ്രേലി സേന നടത്തിയ വെടിവയ്പിലും ഡ്രോൺ ആക്രമണത്തിലും 44 പേർ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
സലാഹ് അൽ ദിൻ റോഡിലാണ് വെടിയേറ്റവർ കാത്തുനിന്നത്. വെടിവയ്പിൽ പരിക്കറ്റവരെ അവ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 146 പേരിൽ 62 പേർ ഗുരുതരാവസ്ഥയിലാണെന്നും അവരെ മറ്റ് ആശുപത്രികളികളിലേക്കു മാറ്റിയെന്നുമാണു വിവരം.
സംശയാസ്പദമായ രീതിയിൽ സൈന്യത്തെ ലക്ഷ്യമാക്കി നീങ്ങിയവരുടെ നേർക്ക് താക്കീതെന്ന നിലയിലാണ് വെടിയുതിർത്തതെന്ന് ഇസ്രേലി സൈന്യം അറിയിച്ചു.