വിമാനത്താവളങ്ങളിൽ ഡിജിസിഎ പരിശോധന; ഗുരുതര വീഴ്ചകൾ കണ്ടെത്തി
Tuesday, June 24, 2025 9:33 PM IST
ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ ഡിജിസിഎ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ ന്യൂനതകൾ സമയബന്ധിതമായി പരിഹരിക്കുന്നില്ല. പ്രശ്നങ്ങൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നില്ല.
സീറ്റുകൾക്കടിയിൽ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യമെന്നുമാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണ്ടെത്തൽ. കണ്ടെത്തിയ ന്യൂനതകൾ ഒരാഴ്ചക്കുള്ളിൽ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറലിന്റെ നേത്വത്തിൽ രണ്ടു ടീമുകളായാണ് പരിശോധന നടത്തിയത്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലുൾപ്പടെയാണ് പരിശോധന നടത്തിയതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.