പള്ളുരുത്തിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ്; പ്രതി കസ്റ്റഡിയില്‍
Tuesday, June 24, 2025 2:08 PM IST
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും മട്ടാഞ്ചേരി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് മിനിലോറിയില്‍ രക്തം വാര്‍ന്ന നിലയിലാണ് ആഷിഖിനെ കണ്ടെത്തിയത്. പെണ്‍സുഹൃത്താണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.