ആറ്റിങ്ങലില്‍ സ്കൂള്‍ ബസും കെഎസ്ആര്സിയും കൂട്ടിയിടിച്ച് അപകടം; 11 കുട്ടികള്‍ക്ക് പരിക്ക്
Tuesday, June 24, 2025 9:36 AM IST
തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലങ്ങോട് സ്കൂള്‍ ബസും കെഎസ്ആര്‍സി ബസും കൂട്ടിയിടിച്ച് അപകടം. 11 കുട്ടികള്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
രാവിലെ എട്ടോടെ ആലങ്ങോട് പെട്രോള്‍ പമ്പിന് സമീപമുള്ള സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന്റെ പിന്നില്‍ കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു.