ഖത്തർ വ്യോമമേഖല അടച്ചു; ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകളെ ബാധിക്കും
Monday, June 23, 2025 10:36 PM IST
ദോഹ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ താൽക്കാലികമായി വ്യോമമേഖല അടച്ചു. ഇത് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ സാരമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
മേഖലയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ നടപടി. വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യേണ്ടി വരും.
സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു.