യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നൽകിയ വോട്ടുകൾ: രാജീവ് ചന്ദ്രശേഖർ
Monday, June 23, 2025 6:18 PM IST
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നൽകിയ വോട്ടുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വളരെ കുറവ് വോട്ടുകളാണ്. ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നല്കിയ വോട്ടുകള്‍ കൊണ്ട് മാത്രമാണ് യുഡിഎഫ് ജയിച്ചത്. യുഡിഎഫിന്റെ വിജയം ജമാഅത്തെ ഇസ്ലാമിയുടെയും ദേശവിരുദ്ധ ശക്തികളുടെയും വിജയമാണ്.
ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിന് പുറമെ എല്‍ഡിഎഫിന്റെ വോട്ട് വിഭജിക്കുകയും കൂടി ചെയ്തതുകൊണ്ടാണ് യുഡിഎഫിന് വിജയം സാധ്യമായതെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.