തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
Monday, June 23, 2025 2:20 PM IST
ചാലക്കുടി: ദേശീയപാതയിൽ എളവൂർ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട തടിലോറി റോഡരികിലെ മീഡിയനിൽ ഇടിച്ച് വൈദ്യുത പോസ്റ്റും തകർത്ത് തലകീഴായി മറഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ആയിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും പെരുമ്പാവൂരിലേക്ക് പോയ മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഓട്ടത്തിനിടയിൽ നിയന്ത്രണം നഷ്ടമായ വാഹനം റോഡിൽ തലകീഴായി മറിയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.