നരേന്ദ്ര മോദിയുടെ ഊര്‍ജം സമാനതകളില്ലാത്തത്, ഓപ്പറേഷൻ സിന്ദൂർ കൃത്യമായ സന്ദേശം: പുകഴ്ത്തി വീണ്ടും തരൂര്‍
Monday, June 23, 2025 2:13 PM IST
ന്യൂഡൽഹി: മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രധാനമന്ത്രിയെ പുകഴ്ത്തി വീണ്ടും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നരേന്ദ്ര മോദിയുടെ ഊര്‍ജം സമാനതകളില്ലാത്തതാണെന്നും ആഗോള വേദിയിൽ ഇന്ത്യയുടെ സ്വത്താണ് ആ ഊര്‍ജവും ചലനാത്മകതയുമെന്നും ശശി തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പിന്തുണ ആവശ്യമുണ്ടെന്നും ദ് ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിൽ തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂര്‍ കൃത്യമായ സന്ദേശമായിരുന്നു. അന്താരാഷ്ട്ര വേദികളിൽ ഉയര്‍ന്നത് ഐക്യത്തിന്റെ ശബ്ദമാണെന്നും ശശി തരൂര്‍ പറയുന്നു.
നേരത്തെ ഓപ്പറേഷൻ സിന്ദൂറിലടക്കം മോദിയെ പ്രശംസിച്ച ശശി തരൂരിനെതിരേ കോൺഗ്രസ് യോഗത്തിലടക്കം രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് ലേഖനം പുറത്തുവന്നത്.