ഷൗക്കത്തിന്റെ ലീഡ് 5,000 കടന്നു; യുഡിഎഫ് ക്യാമ്പിൽ ആഹ്ലാദം
Monday, June 23, 2025 10:08 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 5,000 കടന്നു. ആറ് റൗണ്ട് വോട്ടെണ്ണൽ പിന്നിട്ടതോടെ 5,401 എന്ന മികച്ച ലീഡിലേക്ക് ഷൗക്കത്ത് എത്തി.
ലീഡ് ഉയർന്നതോടെ കോൺഗ്രസ് ക്യാമ്പിൽ അഹ്ലാദപ്രകടനം തുടങ്ങി. മണ്ഡലത്തിലെ വിവിധ മേഖലകളിൽ യുഡിഎഫ് പ്രവർത്തകർ തെരുവിലിറങ്ങിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പങ്കുവച്ചു.
വോട്ടെണ്ണൽ അവസാനിക്കുമ്പോൾ യുഡിഎഫ് കണക്കുകൾ കൃത്യമാകുമെന്നും ആര്യാടൻ ഷൗക്കത്ത് 12,000 മുതൽ 15,000 വരെ വോട്ടുകൾക്ക് വിജയം നേടുമെന്നും വി.എസ്.ജോയ് പറഞ്ഞു.