നിലമ്പൂരിൽ യുഡിഎഫിന് വിജയം ഉറപ്പ്: കുഞ്ഞാലിക്കുട്ടി
Monday, June 23, 2025 10:04 AM IST
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുന്നതിനിടെ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് വിജയം ഉറപ്പാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബാക്കി കാര്യങ്ങൾ കൂടുതൽ കണക്കു പുറത്തുവന്ന ശേഷം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വോട്ടെടുപ്പ് ഫലത്തിൽ ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യുഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കി. മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.