ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചു; ഷൗക്കത്ത് 438 വോട്ടുകള്‍ക്ക് മുന്നില്‍
Monday, June 23, 2025 8:48 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുന്പോൾ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 438 വോട്ടുകള്‍ക്ക് മുന്നില്‍. എന്നാല്‍ ആദ്യ റൗണ്ട് വോട്ടെണ്ണിക്കഴിയുമ്പോള്‍ യുഡിഎഫിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍.
ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനും ആദ്യ റൗണ്ടില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.