മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, സ്ഥാനാർഥിയായത് സതീശൻ കാരണം: പി.വി.അൻവർ
Saturday, June 21, 2025 11:55 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പി.വി.അൻവർ. യുഡിഎഫിന് പൂര്‍ണ പിന്തുണ അറിയിച്ച് പ്രവർത്തിക്കാനായിരുന്നു തന്റെ നിലപാട്. എന്നാല്‍ തന്നെ പുറംതള്ളിയ പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് മത്സരത്തിലേക്ക് നയിച്ചതെന്ന് അൻവർ പ്രതികരിച്ചു.
താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് ജയിക്കണം. പിണറായിസം തോല്‍ക്കണം. ഇവിടെ രണ്ട് പിണറായിസമാണുള്ളത്. ഒന്ന് ഒളിഞ്ഞ പിണറായിസവും മറ്റൊന്ന് തെളിഞ്ഞ പിണറായിസവും.
തെളിഞ്ഞ പിണറായി തോല്‍ക്കണം. ഒളിഞ്ഞ പിണറായി ജയിക്കട്ടെ, അങ്ങനെയെങ്കില്‍ യുഡിഎഫ് ജയിക്കട്ടെ എന്നും അൻവർ വ്യക്തമാക്കി.
നിലമ്പൂരില്‍ അന്‍വര്‍ എഫക്ട് ഇല്ലെന്ന് പറഞ്ഞവര്‍ നേതാക്കളെ എല്ലാം അണിനിരത്തി പ്രചാരണം നടത്തി. മന്ത്രിമാരും എംഎല്‍എമാരും മുതല്‍ കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെ നിലമ്പൂരില്‍ എത്തി.
ജനങ്ങളുടെ തീരുമാനം തിങ്കളാഴ്ച അറിയാം. ജനത്തിന്റെ വില എന്തെന്ന് കാണിച്ചുകൊടുക്കാന്‍ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇത് ജനങ്ങളുടെ പേരാട്ടത്തിന്റെ വിജയമാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.