ഇറാൻ-ഇസ്രായേൽ സംഘർഷം അപകടകരമായ വഴിത്തിരിവിൽ: യുഎൻ സെക്രട്ടറി ജനറൽ
Friday, June 20, 2025 11:47 PM IST
ന്യൂയോർക്ക്: ഇറാൻ- ഇസ്രായേൽ സംഘർഷം അപകടകരമായ വഴിത്തിരിവിലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.
ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു ഗുട്ടറസിന്റെ പരാമർശം.
ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആപത്കരമാണെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി മേധാവി റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. ബുഷെഹർ ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നാൽ ടെഹ്റാൻ ജനതയ്ക്ക് അപകടം ചെയ്യുമെന്നും ഗ്രോസി പറഞ്ഞു.
സുരക്ഷ അനുകൂലമായാൽ ഇറാനിലെത്തി ആണവ നിലയങ്ങളുടെ പരിശോധന നടത്താൻ സന്നദ്ധമാണെന്നും ഗ്രോസി പറഞ്ഞു.