ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
Friday, June 20, 2025 10:49 PM IST
തൃശൂർ: ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന ആദിലിനുമാണ് കടിയേറ്റത്.
ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.