മലപ്പുറം: നിലമ്പൂർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ത​ണ്ണി​ക്ക​ട​വ് ര​ണ്ടാം ബൂ​ത്തി​ൽ റീ​പോ​ളിം​ഗ് ഉ​ണ്ടാ​കി​ല്ലെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ. സ്ക്രൂ​ട്ട​ണി യോ​ഗ​ത്തി​ൽ റീ​പോ​ളിം​ഗ് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു

എ​യു​പി​എ​സ് ത​ണ്ണി​ക്ക​ട​വ് ര​ണ്ടാം ബൂ​ത്തി​ൽ ഒ​രാ​ൾ ര​ണ്ട് ത​വ​ണ വോ​ട്ടു​ചെ​യ്ത​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ വി​ശ​ദീ​ക​ര​ണം.

ഒ​രാ​ൾ വോ​ട്ട് ചെ​യ്‌​ത​തി​ന് ശേ​ഷം ര​ണ്ടാ​മ​ത്തെ ആ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി ബാ​ല​റ്റ് ഇ​ഷ്യു ചെ​യ്‌​തു. ഈ ​സ​മ​യം ആ​ദ്യം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​യാ​ൾ വോ​ട്ട് പ​തി​ഞ്ഞി​ല്ല എ​ന്ന് ക​രു​തി വീ​ണ്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇതേതുടർന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റു​കയായിരുന്നു.