രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കുന്നു; ശിവന്‍കുട്ടിയുടേത് ശരിയായ നിലപാടെന്ന് ആര്.ബിന്ദു
Friday, June 20, 2025 12:24 PM IST
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. ഗവർണർ രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കുന്നെന്ന് മന്ത്രി പ്രതികരിച്ചു.
ആര്‍എസ്എസ് ബിംബങ്ങൾക്ക് മുന്നിൽ വണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചത് ശരിയായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു