പത്തനംതിട്ടയിൽ വൻ തീപിടിത്തം; രണ്ട് കടകൾ കത്തിനശിച്ചു
Friday, June 20, 2025 6:34 AM IST
പത്തനംതിട്ട: തണ്ണിത്തോടുണ്ടായ തീപിടിത്തത്തിൽ രണ്ട് കടകൾ കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.15നുണ്ടായ സംഭവത്തിൽ ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്.
കെട്ടിടത്തിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻ ഭാഗം തീപിടിത്തത്തിൽ ഉരുകി പോയി. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കണമെന്നും വ്യാപാരികൾ പറഞ്ഞു. തീ മറ്റു കടകളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.