ആൺസുഹൃത്തിനൊപ്പം പോയ യുവതിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി
Thursday, June 19, 2025 5:48 PM IST
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം.
കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു.
എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മയും മുത്തശിയും ജീവനൊടുക്കിയത്.
രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.