ഭാരതാംബ ചിത്രവിവാദം; ആദ്യം എന്തുകൊണ്ട് സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചില്ലെന്ന് സതീശന്
Thursday, June 19, 2025 2:15 PM IST
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാജ്ഭവനില്‍ ആദ്യം ചിത്രം വച്ചപ്പോള്‍ എന്തുകൊണ്ട് ശക്തമായി പ്രതികരിച്ചില്ലെന്ന് സതീശന് ചോദിച്ചു.
കൃഷിമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ചിത്രം വച്ചപ്പോള്‍ ശക്തമായി നിലപാടെടുത്തില്ല. രാജ്ഭവന് രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കിയതിന് സര്‍ക്കാര്‍ അന്നേ ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമായിരുന്നു.
അത് ചെയ്യാത്തതുകൊണ്ടാണ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷം ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മിണ്ടിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.