ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തുമായി ഇന്ന് ചെന്നൈയില്‍ തെളിവെടുപ്പ്
Thursday, June 19, 2025 11:38 AM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തുമായി അന്വേഷണ സംഘം ഇന്നു രാത്രിയില്‍ ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും.
ഐബി ഉദ്യോഗസ്ഥയെ സുകാന്ത് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ തങ്ങിയ ചെന്നൈയിലെ ഹോട്ടലില്‍ സുകാന്തിനെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിലെ ഹോട്ടലുകളില്‍ സുകാന്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുമായി താമസിച്ച ഹോട്ടലിലായിരുന്നു തെളിവെടുപ്പ്. ഇവര്‍ താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയെ കൊണ്ടുപോയി ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശനിയാഴ്ച സുകാന്തിനെ കോടതിയില്‍ ഹാജരാക്കും.