കൊ​ല്ലം: പാ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ ആ​യു​ർ​വേ​ദ സ്പാ ​സെ​ന്‍റ​ർ ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ നാ​ല് പേ​ർ‌ അ​റ​സ്റ്റി​ൽ. വ​ട​ക്കേ​വി​ള സ്വ​ദേ​ശി റി​യാ​സ്, ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ്, പ​ര​വൂ​ർ സ്വ​ദേ​ശി നൗ​ഫ​ൽ, അ​യ​ത്തി​ൽ സ്വ​ദേ​ശി സ​ജാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് പാ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. കാ​റി​ലെ​ത്തി​യ സം​ഘം സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ഉ​ട​മ​യാ​യ യു​വ​തി​യു​ടെ മു​ഖ​ത്ത് പെ​പ്പ​ർ സ്പ്രേ ​അ​ടി​ക്കു​ക​യും, മൊ​ബൈ​ൽ ഫോ​ൺ കൈ​വ​ശ​പ്പെ​ടു​ത്തി ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ ഊ​രി വാ​ങ്ങി മേ​ശ​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.