ഫിഫ ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Thursday, June 19, 2025 12:33 AM IST
വാഷിംഗ്ടൺ: ഫിഫ ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ മൊറോക്കൻ ക്ലബായ വൈഡാഡ് എസിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലീഷ് കരുത്തർ തോൽപ്പിച്ചത്.
ഫിൽ ഫോഡനും ജെറമി ഡോക്കുവും ആണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഫോഡൻ രണ്ടാം മിനിറ്റിലും ഡോക്കു 42-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ജിയിൽ സിറ്റി ഒന്നാം സ്ഥാനത്തെത്തി.