ആ​ല​പ്പു​ഴ: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ വ്യാ​ഴാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളൊ​ഴി​കെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​യ താ​ലൂ​ക്കാ​ണ് കു​ട്ട​നാ​ട്.

പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്ന ആ​ദ്യ ആ​ഴ്ച​യി​ലും ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ലും ഇ​വി​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല.