എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒന്നാംപ്രതി കീഴടങ്ങി
Wednesday, June 18, 2025 1:40 PM IST
കൊച്ചി: കല്ലൂര്‍ക്കാട് എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി ഷെരീഫ് ഷംസുദ്ദീന് കീഴടങ്ങി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് കീഴടങ്ങിയത്.
കേസില്‍ ഇനി ഒരാള്‍ കൂടി കീഴടങ്ങാനുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വാഹനപരിശോധനയ്ക്കിടെ എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇ.എം.മുഹമ്മദിനെയാണ് പ്രതികൾ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്.
രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം പരിശോധിക്കാൻ ശ്രമിച്ച എസ് ഐയെ പ്രതികൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ് ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.