വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് വ​മ്പ​ൻ ടീ​മു​ക​ൾ ക​ള​ത്തി​ലി​റ​ങ്ങും. ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നും ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ഇ​ന്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30 ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി മൊ​റോ​ക്ക​ൻ ടീ​മാ​യ വൈ​ഡാ​ഡ് എ​സി​യെ നേ​രി​ടും. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ലി​ങ്ക​ൻ ഫി​നാ​ൻ​ഷ്യ​ൽ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ഇ​ന്ന് രാ​ത്രി 12.30നാ​ണ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ മ​ത്സ​രം. മ​യാ​മി ഗാ​ർ​ഡ​ൻ​സി​ലു​ള്ള ഹാ​ർ​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ സൗ​ദി വ​മ്പ​ൻ​മാ​രാ​യ അ​ൽ​ഹി​ലാ​ലി​നെ നേ​രി​ടും.