മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നി​ല​മ്പൂ​രി​ൽ ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണു​ള്ള​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും.

ഇ​രു​പ​ത് ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശ​മാ​ണ് ചൊ​വ്വാ​ഴ്ച ന​ട​ന്ന​ത്. ‌ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി​യ​പ്പോ​ൾ മ​ഴ പെ​യ്തെ​ങ്കി​ലും ആ​വേ​ശം ചോ​ർ​ന്നി​ല്ല. ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​രും​കൂ​ടി ചേ​ർ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ആ​വേ​ശം അ​ല​യ​ടി​ച്ചു.

ബി​ജെ​പി​യും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ​നി​ന്ന് ഒ​ട്ടും പി​ന്നോ​ട്ടു പോ​യി​ല്ല. അ​തേ​സ​മ​യം പി.​വി. അ​ൻ​വ​ർ കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കി.