കണ്ണൂർ നഗരത്തെ വിറപ്പിച്ച് തെരുവുനായ ആക്രമണം; 51 പേർക്ക് കടിയേറ്റു
Tuesday, June 17, 2025 7:26 PM IST
കണ്ണൂർ: നഗരത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ 51 പേർക്ക് കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സതേടി.
ഗുരുതരമായി പരിക്കേറ്റ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാവിലെത്തെ ആക്രമണത്തിന് പിന്നാലെ വൈകുന്നേരം സ്റ്റേറ്റ് ബാങ്ക് പരിസരത്തുവെച്ചും തെരുവുനായ ആക്രമണമുണ്ടായി.
നടന്നുപോയവർ, ബസ് കാത്തു നിന്നവർ തുടങ്ങി കണ്ണിൽ കണ്ടവരെയൊക്കെ നായ കടിച്ചു. എല്ലാവരെയും കടിച്ചത് ഒരു നായയാണെന്നാണ് നിഗമനം.