കളിക്കുന്നതിനിടെ തോട്ടില്‍വീണ് അപകടം; മൂന്നര വയസുകാരി മരിച്ചു
Tuesday, June 17, 2025 2:25 PM IST
കോഴിക്കോട്: മൂന്നര വയസുകാരി തോട്ടില്‍വീണ് മരിച്ചു. അന്നശേരി സ്വദേശി നിഖിലിന്റെ മകള്‍ നക്ഷത്ര ആണ് മരിച്ചത്.
കഴിക്കുന്നതിനിടെ വീടിന് സമീപത്തെ തോട്ടില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലില്‍ തോട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.