സ്വകാര്യ ബസിന്റെ ഡോറിലൂടെ തെറിച്ചുവീണ് സ്പെഷൽ സ്കൂൾ വിദ്യാർഥി മരിച്ചു
Monday, June 16, 2025 5:00 PM IST
തൃശൂർ: എളനാട്ടിൽ സ്വകാര്യ ബസിൽനിന്ന് വീണ് പരിക്കേറ്റ സ്പെഷൽ സ്കൂൾ വിദ്യാർഥി മരിച്ചു. എളനാട് തേക്കിൻകാട് വീട്ടിൽ അനൂജ്(27) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. സ്കൂളിലേക്ക് പോകുന്നതിനായി ബസിൽ കയറിയ വിദ്യാർഥി പുറത്തേക്ക് വീഴുകയായിരുന്നു. ബസിന്റെ ഡോർ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം.
വളവുതിരിഞ്ഞപ്പോൾ വിദ്യാർഥി തെറിച്ചുവീഴുകയായിരുന്നു. അനൂജിന് വീഴ്ചയിൽ തലയിൽ ഗുരുതരമായി പരിക്കറ്റിരുന്നു. ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.