വരുന്നു ഇന്ത്യ-പാക് പോരാട്ടം; മത്സരം ഒക്ടോബര്‍ അഞ്ചിന്
Monday, June 16, 2025 4:59 PM IST
മുംബൈ: വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. 2025 വനിതാ ഏകദിന ലോകകപ്പിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. കൊളംബോയിലെ ആര്.പ്രേമദാസ സ്റ്റേഡിയത്തിൽ ഒക്ടോബർ അഞ്ചിനാണ് മത്സരം.
ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റിൽ കളിക്കാന്‍ വരില്ലെന്നു പാക്കിസ്ഥാന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹൈബ്രിഡ് പോരാട്ടത്തിനു വഴിയൊരുങ്ങിയത്. സെപ്റ്റംബര്‍ 30 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
ആതിഥേയരായ ഇന്ത്യ ശ്രീലങ്കയുമായി ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലാണ് നടത്തുന്നത്.
ഒക്ടോബര്‍ 29, 30 തീയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങളും നവംബര്‍ രണ്ടിന് ഫൈനലും നടത്തും.12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.