കൊല്ലത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
Sunday, June 15, 2025 11:37 PM IST
കൊല്ലം: കൊല്ലത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പോളയത്തോട് റെയിൽവേ ട്രാക്കിന് കുറുകെ വീണ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ഒരു ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിട്ടുതുടങ്ങിയിട്ടുള്ളത്.
തകരാറിലായ വൈദ്യുതി ലൈനുകള്‍ നന്നാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പോളയത്തോട് കപ്പലണ്ടിമുക്ക് ജംഗ്ഷനുസമീപമാണ് റെയില്‍വേ ട്രാക്കിലേക്ക് മരംവീണത്.
ഇലക്ട്രിക് ലൈനിന് മുകളിലൂടെയാണ് മരംവീണത്. വീണതിന് പിന്നാലെ മരത്തിന് തീപിടിച്ചിരുന്നു. തീ അണച്ചശേഷമാണ് മരം മുറിച്ചുമാറ്റിയത്.