അർധ സെഞ്ചുറിയുമായി മാർക്രവും ബാവുമയും; ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ
Friday, June 13, 2025 9:47 PM IST
ലോർഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എന്ന നിലയിലാണ്.
എയ്ഡൻ മാർക്രവും നായകൻ ടെംബ ബാവുമയും അർധ സെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്ക മികച്ച നിലയിലാണ്. മാർക്രം 89 റൺസും ബാവുമ 51 റൺസും നേടി ക്രീസിലുണ്ട്.
ആറ് റൺസ് നേടിയ റയാൻ റിക്കിൾട്ടണും 27 റൺസ് നേടിയ വിയാൻ മുൾഡറും മാത്രമാണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കാണ് ഇരുവരെയും പുറത്താക്കിയത്.