പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
Tuesday, June 10, 2025 11:25 PM IST
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ പ്രതിയെ പോലീസ് വെടിവെച്ചു വീഴ്ത്തി.
ഡൽഹി ദയാൽപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി നൗഷാദിനെയാണ് പോലീസ് വെടിവച്ച് കീഴ്പ്പെടുത്തിയത്. യുപിയിൽ നിന്ന് അറസ്റ്റിലായ പ്രതിയെ ഡൽഹിക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
കാൽമുട്ടിന് താഴെ വെടിയേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.