കോ​ട്ട​യം: മു​ണ്ട​ക്ക​യം ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി ത​ട്ടാ​ർ​കു​ന്നേ​ൽ ഷാ​ജു ജോ​സ​ഫ്(43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് കോ​സ് വേ ​ജം​ഗ്ഷ​നി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ര​ണ്ടാം നി​ല​യി​ൽ ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ച്ചു സൂ​ക്ഷി​ച്ചു​വ​ച്ച മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​ണ് ഇ​യാ​ൾ തീ​യി​ട്ട​ത്.

തീ ​പി​ടി​ത്ത​ത്തി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നും കേ​ടു​പാ​ട് പ​റ്റി​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.