തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു
Monday, June 9, 2025 4:39 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. തോന്നയ്ക്കൽ പാട്ടത്തിൻകരയിലാണ് സംഭവം.
യുവതിയുടെ നാല് പവന്റെ മാല കവർന്ന ശേഷം സംഘം കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ പാട്ടത്തിൻകര സ്വദേശിനി ശരണ്യ കടയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പാട്ടത്തിൻകരയിൽ നിന്ന് പള്ളിക്കൽ നാഗരുകാവ് പോകുന്ന റോഡിൽ വച്ചായിരുന്നു സംഭവം.
ശരണ്യയെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടുപേരിലൊരാൾ പെട്ടെന്ന് റോഡിലേക്ക് വാഹനം നിർത്തി ഇറങ്ങി. പിന്നാലെ റോഡിവ് കുറുകെ നിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
മാല പിടിച്ചു പറിച്ചതിനെത്തുടർന്ന് കഴുത്തിൽ ചെറിയ മുറിവേറ്റ ശരണ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി മംഗലപുരം പോലീസ് പറഞ്ഞു.