മലപ്പുറം: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി 14ന് ​നി​ല​മ്പൂ​രി​ലെ​ത്തും. മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന പ്രി​യ​ങ്ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പി.​വി.​അ​ൻ​വ​ർ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. 19ന് ​വോ​ട്ടെ​ടു​പ്പും 23 ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും. നി​ല​മ്പൂ​ര്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് 19ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

യു​ഡി​എ​ഫി​നാ​യി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, എ​ല്‍​ഡി​എ​ഫി​നാ​യി എം.​സ്വ​രാ​ജ്, എ​ന്‍​ഡി​എ​യ്ക്കാ​യി അ​ഡ്വ.​മോ​ഹ​ന്‍ ജോ​ര്‍​ജ്, സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി പി.​വി.​അ​ന്‍​വ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.