ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഓ​ട​യി​ൽ വീ​ണ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. കാ​യം​കു​ളം പു​തി​യ​വി​ള സ്വ​ദേ​ശി പ്ര​ദീ​പി​ന്‍റെ മ​ക​ൻ അ​ഭി​നീ​ത്(​ഒ​ൻ​പ​ത്) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ വീ​ണാ​ണ് കു​ട്ടി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അപകടമരണമെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.