നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം യുഡിഎഫ് രാഷ്ട്രീയവത്കരിക്കുന്നു: ബിനോയ് വിശ്വം
Sunday, June 8, 2025 3:13 PM IST
തിരുവനന്തപുരം: നിലമ്പൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ഷോക്കേറ്റുള്ള മരണം യുഡിഎഫ് രാഷ്ട്രീയവത്കരിക്കുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അനന്തുവിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ നിലമ്പൂരില്‍ ഇപ്പോള്‍ മരണം വില്‍ക്കുകയാണ്. പരാജയഭീതിയാണ് യുഡിഎഫിനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്.
പ്രാകൃതവും മനുഷ്യത്വരഹിതവുമായ ശൈലിയാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. ആരൊക്കെ പിന്തുണച്ചാലും ജയിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫ് ഈ രീതി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.