മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്കി നാ​ട്. അ​ന​ന്തു​വി​ന്‍റെ മൃ​ത​ദേ​ഹം കു​ട്ടി​ക്കു​ന്ന് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​ത്. സ്‌​കൂ​ളി​ലെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ന​ന്തു​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം വ​ഴി​ക്ക​ട​വി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​ട​ക്കം നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ന​ന്തു​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു​കാ​ണാ​ന്‍ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.