തൃ​ശൂ​ര്‍: വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സെ​യി​ൽ​സ് ഗേ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ദി​വ്യ(34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞു​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഭാ​ര്യ നെ​ഞ്ചു​വേ​ദ​ന മൂ​ലം മ​രി​ച്ചെ​ന്നാ​ണ് കു​ഞ്ഞു​മോ​ൻ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. മ​ര​ണ വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​ന് ഇ​ൻ​ക്വ​സ്റ്റി​നി​ടെ സം​ശ​യം തോ​ന്നി. ഇ​തോ​ടെ കു​ഞ്ഞു​മോ​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ദി​വ്യ​ക്ക് മ​റ്റൊ​രു യു​വാ​വു​മാ​യി സൗ​ഹൃ​ദം ഉ​ണ്ടെ​ന്ന് സം​ശ​യം തോ​ന്നി​യ കു​ഞ്ഞു​മോ​ൻ ബ​സി​ൽ ഭാ​ര്യ​യെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​മ​ധ്യേ ദി​വ്യ ബ​സി​ൽ നി​ന്നി​റ​ങ്ങി ഒ​രു യു​വാ​വി​ന്‍റെ ബൈ​ക്കി​ൽ ക​യ​റി​പ്പോ​കു​ന്ന​ത് കു​ഞ്ഞു​മോ​ൻ ക​ണ്ടു. ഇ​തേ ചൊ​ല്ലി​യു​ള്ള ത‍​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

കു​ഞ്ഞു​മോ​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കും. ദ​മ്പ​തി​ക​ൾ​ക്ക് 11 വ​യ​സു​ള്ള മ​ക​നു​ണ്ട്.