ആ​ല​പ്പു​ഴ: ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദി​ന്‍റെ ആ​ല​പ്പു​ഴ ചാ​രു​മൂ​ട്ടി​ലെ വീ​ടി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി. ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച് പൂ​ജ ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധം.

ഇ​തി​നി​ടെ സി​പി​എം, സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ഇ​രു​കൂ​ട്ട​രും പ്ര​ദേ​ശ​ത്ത് സം​ഘ​ടി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.