കോഴിക്കോട്ട് പഴയ പേപ്പര്‍ സൂക്ഷിച്ച ഷെഡില്‍ തീപിടിത്തം
Saturday, June 7, 2025 8:25 AM IST
കോഴിക്കോട്: കൊളങ്ങരപ്പീടികയിൽ പഴയ പേപ്പർ സൂക്ഷിച്ച ഷെഡില്‍ തീപിടിത്തം. പേപ്പർ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന കടയുടെ ഷെഡിലാണ് തീപിടിത്തമുണ്ടായത്. ഷെഡ് പൂർണമായും കത്തിയ നിലയിലാണ്.
തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്. അർധരാത്രി 1:20നാണ് സംഭവം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.
നാല് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.