ന്യൂ​യോ​ർ​ക്ക് : അ​മേ​രി​ക്ക​യി​ലേ​ക്ക് 12 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ഫ്ഗാ​നി​സ്ഥാ​ൻ, മ്യാ​ൻ​മ​ർ, ചാ​ഡ്, കോം​ങ്കോ, എ​ക്വി​റ്റോ​റി​യ​ൽ ഗി​നി, ഹെ​യ്തി, എ​റി​ട്രി​യ, ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ, സു​ഡാ​ൻ, യെ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള​ള​വ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര നി​രോ​ധി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ക്യൂ​ബ അ​ട​ക്കം ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ൻ​മാ​ർ​ക്ക് ഭാ​ഗി​ക വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​ക്ക് അ​നി​വാ​ര്യ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് ട്രം​പി​ന്‍റെ വി​ശ​ദീ​ക​ര​ണം. 2017 ൽ ​ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.