ഹൈദരാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 70പേർ ആശുപത്രിയിൽ
Wednesday, June 4, 2025 6:12 AM IST
ഹൈദരാബാദ്: എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ (ഐഎംഎച്ച്) ഭക്ഷ്യവിഷബാധയേറ്റ് ഒരു രോഗി മരിച്ചു. 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ട് രോഗികളുടെ നില ഗുരുതരമാണ്. മറ്റ് 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഹൈദരാബാദ് ജില്ലാ കളക്ടർ അനുദീപ് ദുരിഷെട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) എ. നരേന്ദ്ര കുമാറും ചൊവ്വാഴ്ച വൈകുന്നേരം ഐഎംഎച്ച് സന്ദർശിച്ചു. ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.