ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
Wednesday, June 4, 2025 6:07 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ അസ്ഹർ ത്യാഗി ആണ് മരിച്ചത്.
തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം മണ്ടുവാലയിലെ പീപ്പൽ ചൗക്കിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഹിത് നേഗിയുടെ നേരെ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചു. നേഗി മുമ്പ് ബിജെപി യുവമോർച്ചയുടെ ഡിവിഷണൽ പ്രസിഡന്റായിരുന്നു.
നേഗിയുടെ സുഹൃത്ത് അഭിഷേക് ബർട്ട്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തു.