ആ​ല​പ്പു​ഴ: മ​ഴ​ക്കെ​ടു​തി തു​ട​രു​ന്ന​തി​നാ​ൽ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 16 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി 10 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് അ​വ​ധി.

കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കാ​ർ​ത്തി​ക​പ​ള്ളി താ​ലൂ​ക്കി​ലെ തെ​ക്കേ​ക​ര ഗ​വ.​എ​ൽ​പി സ്കൂ​ളി​നും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ ജി​ല്ല​യി​ൽ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.