ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കെഎസ്യു നേതാക്കൾക്കെതിരെ കേസ്
Tuesday, June 3, 2025 4:28 PM IST
കൊല്ലം: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ കെഎസ്യു നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയിൽ കൊല്ലം ഇരവികുളം പോലീസാണ് കേസെടുത്തത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് യദു കൃഷ്ണൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ തുടങ്ങിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരു സ്ത്രീയേയും തന്നെയും ബന്ധിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആഷിഖ് പരാതി നൽകിയത്.
അതേസമയം യദു കൃഷ്ണൻ ആരോപണം തള്ളി രംഗത്തെത്തി. ഉടൻ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും യദു വ്യക്തമാക്കി.